Friday, 11 July 2014

വായിച്ച കവിതകള്‍
ഈ തൊഴുത്തെന്തൊരു ബോറാണ്‌!
എം. സന്ധ്യ
=======================
അയവെട്ടിയും ചാണകമിട്ടും
പാൽചുരത്തിയും മടുത്തു
ആദ്യം മരച്ചോട്ടിൽ
അവിടെ കയറിന്റെ കാരുണ്യത്തിൽ ട്ട വട്ടം
പുല്ലു വേഗം തീർത്താൽ മറ്റൊരു ട്ട കിട്ടും
കരഞ്ഞുവിളിച്ചാൽ വെള്ളമോ വൈക്കോലോ
തിന്നാൻ വേണ്ടിയത്രെ ഈ ജീവിതം!
എങ്കിലും പകൽ എന്നെ കാണാൻ
വരാറുള്ള ആ കൊറ്റിച്ചെക്കൻ
അവൻ ആള്‌ ഗ്ലാമർതന്നെ!
സന്ധ്യമയങ്ങിയാലാണ്‌ കഷ്ടം
പാൽക്കുപ്പിയുമായി വരുന്ന
അവസാനത്തെ പെൺകൊടിയും
പോയിക്കഴിയുമ്പോൾ
തൊഴുത്തിലാകെ ഇരുട്ടുപരക്കും
കൂടെയുള്ള അമ്മായിപ്പശു മിണ്ടാറില്ല പലപ്പോഴും
അരിച്ചരിച്ചു ശുണ്ഠിപിടിപ്പിക്കുന്ന
ഈച്ചകളെ വാലാട്ടിയോടിച്ച്
അവരങ്ങനെ ചിന്തയിൽ പൂണ്ടുനിൽക്കും
(ചിലപ്പോൾ ചാണകത്തിലും)
ഹോ! ഈ തൊഴുത്ത് എന്തൊരു ബോറാണ്‌!
=========================
മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം-91/49
പെണ്‍ബുദ്ധന്‍
------------------
ബുദ്ധന്‍ പെണ്ണായിരുന്നു.

എങ്കില്‍,
നെറുകയില്‍ കെട്ടുമായിരുന്ന മുടി
അല്പം താഴ്ത്തി പിന്‍ കഴുത്തിനു മോളില്‍
കെട്ടി ഉരുട്ടി വെച്ചേനെ.
വിശാലമായ മാറ് തുറന്നു കിടക്കാതെ
തുണി കൊണ്ട് മറയ്ക്കപ്പെട്ട്
ഉരുണ്ടിരുന്നേനെ
ധ്യാനത്തിനിടയ്ക്കിടയ്ക്കെല്ലാം
എഴുന്നേറ്റു പോയി
സ്വകാര്യമായ ഒരിടത്ത് ഇരുന്ന് മൂത്രമൊഴിച്ചേനെ .

സര്‍വോപരി

ഇടതടവില്ലാതെ
അടുക്കളയിലേക്കോടി
ചോറ്റുകലത്തില്‍
കയിലിട്ടിളക്കി
ചോറുവെന്തോ
ചോറുവെന്തോയെന്ന്‍
വേപഥുകൊണ്ടേനെ.

****
സന്ധ്യ എന്‍.പി.
--------------------
മാതൃഭൂമി ആഴ്ചപ്പതിപ്പ്
പച്ചകം
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അകം വെളുപ്പാണെന്നൊരാള്‍
ഇല്ല ,കറുപ്പെന്നു മറ്റൊരാള്‍ .
കറുപ്പും വെളുപ്പും വറ്റിയൊരകപ്പാളം -
മുറിച്ചുഗ്രവേഗത്തില്‍ തീവണ്ടി പായവേ
പച്ചകം പച്ചകം
പച്ച തോര്‍ന്ന വയലകം
നഗരത്തിന്‍റെ മുഷ്ടിക്കരുത്തില്‍ -
തകരുന്ന നേരകം.
വെളുപ്പാന്‍നേരമായിട്ടും
വേലിക്കല്‍ നിന്ന
കൂട്ടുകാരിപ്പെണ്ണിന്‍റെ
മോതിരവിരലില്‍ നിന്നല്ലോ
സൂര്യനെങ്ങോ മറഞ്ഞത് .
അഞ്ചിതള്‍പ്പൂക്കളുണ്ട് .
ഇതളിലൊന്നില്‍
നിറം കെട്ടൊരാകാശം,
രണ്ടാമിതളില്‍
ഉറവ വറ്റിയ കിണര്‍ ,
മൂന്നാംവിരലി-
ലനന്തമൃത്യുവിന്‍ വായുസഞ്ചാരങ്ങള്‍ ,
നാലാമിതളില്‍
നിലയറ്റൊരഗ്നി ,
അഞ്ചിലടിമപ്പെട്ട
ദിക്കും ദുരന്തവും .
കാടിറങ്ങി വരുന്നല്ലോ
പച്ച കെട്ടൊരു നേരത്ത്
കൂട്ടിനില്ല കിളികളും ,പൂക്കളും
കാട്ടുതേനും , പഴങ്ങളും .
നെഞ്ചിനുള്ളിലെഴുത്താണി
പോറിയിട്ട വാക്കുകള്‍
കടല്‍ കടന്നേ പോയല്ലോ
വാക്കു പൂക്കാതിരിക്കുന്നു .
കാടു കാണാതെ ,
വാക്കു പൂക്കാതെ
വീടകത്തിന്‍ വഴികള്‍ തേടുന്നു .
വീടിനുള്ളില്‍ വസന്തമില്ല
വര്‍ഷമില്ല ,
സ്നേഹമാതളപ്പൂക്കളില്ല
പുഴയില്ല
പ്രണയം സൌഹൃദം കോട്ടിയ
കുമ്പിളും കാണ്മാനില്ല .
വീടിറങ്ങിപ്പോകുന്നു .
പച്ചകം പച്ചകം
പച്ച തോര്‍ന്ന ചെത്തങ്ങളി -
ലുച്ചി പൊട്ടിത്തെറിച്ചസ്തമിച്ച കൂട്ടുകാര്‍
പച്ച തോരാസാക്ഷികള്‍.


കവി
.........
ബി.സുരേഷ് കുമാര്‍
................................

കരമടച്ച പറ്റുചീട്ടെന്ന്....
കരണ്ടുചാര്‍ജിന്‍റെ ബില്ലെന്ന്...
പണയംവച്ച രസീതിയെന്ന്....
കുടിശ്ശികതീര്‍ത്ത കുറിപ്പെന്ന് ....
വാടകയിനം ചീട്ടെന്ന്....
വായ്പയുടെ തവണയെന്ന്....
മരുന്നിന്‍റെ കുറിപ്പടിയെന്ന്....
ജപ്തിയുടെ നോട്ടീസെന്ന്....
എഴുതിത്തുടങ്ങിയ കവിതയുടെ
നാലു വരികളായിരുന്നുവെന്ന്
മൂക്കു പൊത്തിക്കൊണ്ടൂ
പോലീസുകാരാണു പറഞ്ഞത്.

നനവിറ്റിക്കും ഭാഷ 
.
വാക്കുകൾക്കുമുന്നിൽ നിസ്സഹായനാകുമ്പൊൾ 
തീരെ ചെറുതെന്ന അറിവിന്‌ വലിപ്പം.
അനുഭവങ്ങൾ മാറിമറിഞ്ഞും.വരും 
ഊണിന് പകരം തല്ല് 
കുടിനീരിനു തീക്കൊള്ളി 
അന്തിചായ്ക്കാനിടം കാരാഗൃഹം 
ഭാഷ ദോഷമാകുമ്പോൾ 
പരിഹാസവും അവഹേളനവും .
അതിനാൽ ഭാഷകളെപേടിയാണെനിക്ക്.
ലോകത്തിനാകെ ഒരൊറ്റ ഭാഷയെന്നത്
സ്വപ്നം കാണുകയാണ് ഞാൻ. 
ഉഷ്ണി ച്ചുരുകുന്നവന്റെ വാക്ക് 
മഞ്ഞു തുരന്നുറങ്ങുന്നവനു ..സാന്ത്വനം.
സ്നേഹത്തിന്റെ വ്യാപനതിനായ് മാത്രം 
വാക്കുകളുടെ ഉറവ പൊട്ടണം.
.

ഭാഷകളിപ്പൊൾ 
വേര്തിരിവിന്റെ സ്രോതസ്സ് 
അതിരുകളുടെ ശിൽപ്പികൾ 
ഭാഷകളുടെയും ശിൽപ്പികൾ 
മണ്ണു പെണ്ണ് അധികാരം 
വെട്ടിപ്പിടിച്ചു നിലനിർത്തി.
അടിമകൾ ഉടമകൾ 
വില്പ്പനക്കാരും. വേശ്യകളും 
ബഹുഭാഷാ ദുരന്തങ്ങൾ 

കറുത്ത ഭാഷ വെളുത്ത ഭാഷ 
പരിഷ്കൃതം പ്രാകൃതം 
മാന്യം മ്ലേച്ചം 
ആണ്‍ ഭാഷ പെണ്‍ഭാഷ 
സ്നേഹ ഭാഷ മാഞ്ഞിടത്ത് 
ആയിരം ഭാഷകൾ 
.
ഭാഷ സ്വരച്ചേർച്ചയുടെ സംഗീതം.
വാക്കുകളില്ലാത്ത ഭാഷ ഹൃദ്യം 
കണ്‍ പീലികളിൽ സൂര്യചന്ദ്രന്മാർ
നല്ല ഭാഷയുടെ കരുത്താണ് 
.
ഉറക്കമില്ലാത്തവന്റെ ഭാഷ 
ലോകത്തെ പുനസൃഷ്ടിക്കും.
ചിതറിത്തെറിച്ച ഒന്നാം ഭാഷ 
അവനിലൂടെ തിരിച്ചു വരുന്നു.
അപ്പോൾ ഏതു വീടും സ്വന്തം പോലെ 
എതുമനുഷ്യനും മനുഷ്യനാകും 

പുഴുക്കൾ
(by കമലാദാസ് *)

സന്ധ്യയ്ക്ക്, നദിക്കരയിൽ
അവസാന സമാഗമത്തിനുശേഷം
കൃഷ്ണൻ നടന്നു മറഞ്ഞു.

അന്നുരാത്രി ഭർത്താവിന്റെ
ആലിംഗനത്തിൽ
തണുത്തു കിടന്നപ്പോൾ
അയാൾ ചോദിച്ചു:
എന്താ നിനക്കെന്റെ
സ്നേഹവും ചുംബനങ്ങളും
മടുപ്പായോ?

ഇല്ല, തീര്ച്ചയായുമില്ല എന്ന് പറയവേ
രാധ ഓർത്തു: പുഴുക്കൾ ഇഴഞ്ഞാൽ
മൃതശരീരത്തിനെന്ത് ?

(* മൊഴിമാറ്റം : ശങ്കരൻ നമ്പൂതിരി)

മഴ
---------
ശങ്കരന്‍ നമ്പൂതിരി
-----------------------------------

മഴ എന്നെത്തേടി വന്നത്
പല രൂപങ്ങളിലാണ്:

ഉറക്കം കളഞ്ഞ്
തകർത്തുപെയ്ത
വിശപ്പായിരുന്നു ബാല്യം.

തുളവീണ ശീലക്കുടയിൽ നിന്ന്
കീറിത്തുന്നിയ ഒറ്റ ഉടുപ്പിലേക്ക്
ഒലിച്ചിറങ്ങിയ
കണ്ണീരായിരുന്നു കൗമാരം.

പറയാത്ത വാക്കുകളിലും
എഴുതാത്ത കത്തുകളിലും
വാർന്നൊലിച്ചുപോയ
പ്രണയമായിരുന്നു യൗവ്വനം

ഭ്രാന്തുമുഴുത്ത ശിരസ്സും
ലഹരി പിടിച്ച മനസ്സും
ബോധഞരമ്പുകൾ
പിഴിഞ്ഞൊഴുക്കിയ
രുധിരമഴയായിരുന്നു
മദ്ധ്യാഹ്നം.

ഓര്മകളുടെ
ചുഴലിക്കാറ്റുലച്ചും
പാപസ്മരണകളുടെ
വെള്ളിടി വെട്ടിയും
അശാന്തി പെയ്തു
തകർക്കുകയാണിപ്പോൾ
വാർധക്യം.

പക്ഷെ സ്വപ്നങ്ങളിലുണ്ട്
ഒരു വരും ജന്മം
പ്രണയം
ആലിപ്പഴം പെയ്യുന്ന
ഒരു കുളിര് മഴ.

തീ പിടിക്കുന്നത്...!!
-----------------------
ഓര്‍മ്മകളാവണം,
തീവണ്ടിക്കു തീപിടിക്കുന്നത്,
ഗണപതിക്കു തേങ്ങ ഉടക്കുന്നതിനെ,
ഓര്‍മ്മിപ്പിക്കുന്നത്..!!

നല്ല തുടക്കം.
ഇനി കുരുതിയാവാം..!!

തീവണ്ടിയിലിരുന്നു
മുറുക്കിത്തുപ്പി,
പാലുംതേയിലയും
കുറിക്കി,കുറുക്കി,
ചോരമയമായ,
ചായമൊത്തി,
സൊറ പറയുന്ന
വടക്കന്‍ കാറ്ററിയുന്നില്ല,
അടിയുടുപ്പിനു,
തീ പിടിക്കുന്നത്..!!

നമ്മ അറിയും.

അരിക്കും,
പച്ചക്കറിക്കും,
ഉപ്പിനും,
കര്‍പ്പൂരത്തിനും,
തീ പിടിച്ചു തുടങ്ങുമ്പോള്‍..!!

ഊഴം
------------
ബി.സുരേഷ്കുമാർ
------------------------------

ചിലർക്ക് സന്തോഷം
ചിലർക്ക് സങ്കടം.
ചിലർ കണ്ണുകൾ
മുറുക്കിയടച്ചിരിക്കുന്നു
ചിലർ പാതിതുറന്നും.
ചിലർ എന്തോപറയാൻ
തുടങ്ങിയപോലെ..
ചിലർ ഇനിമിണ്ടില്ലെന്നമട്ടിലും.
പൂർത്തീകരിക്കാനാവാഞ്ഞ
വികാരങ്ങളുടെ
ബഹിർസ്ഫുരണങ്ങളുമായി,
മന്ത്രധ്വനികളുടെയൂഴവുംകാത്ത്...
കുറെ....
മൃതയാത്രികർ.

യാത്ര
*******
നിന്റെ തീ കോരിയിട്ട
വാക്കുകളിൽ എരിഞ്ഞടങ്ങും മുൻപ്
ഉമിത്തീയിൽ എരിഞ്ഞു നീറി ..
ശൂന്യാകാശത്തിൽ പുകച്ചുരുളുകളായ്
മഴക്കാറ്റിനൊപ്പം അലിഞ്ഞു ...
ദേശാന്തരങ്ങൾ താണ്ടി ..
മഴനിഴൽ പ്രദേശവും കടന്നു
മരവിച്ചു മരിച്ച ഊഷരഭൂമിയുടെ
വരണ്ടുണങ്ങിയ മുറിവുകളിൽ
മഴയായ് തിമിർത്തു പെയ്തോഴുകി
പേറ്റുനോവറിയാത്ത മണ്ണിന്റെ
ആത്മാവിനെ തൊട്ടുണർത്തി
ചെഞ്ചോര നിറം ചാലിച്ച്
അരുവികളിലൂടെ തുടിച്ചുയർന്നു
ഗ്രാമപ്പുഴയെ വന്യമായ് പുല്കി ..
അമ്പലപ്പടവുകളെ ചുംബിച്ചു ..
അരയാൽക്കൊമ്പിലെ കുയിൽപ്പാട്ട് കേട്ട്
മനം നിറഞ്ഞൊഴുകി ..
കടലാഴങ്ങളിൽ അലിഞ്ഞു ..
മോക്ഷപദമണയണം ....
നിന്റെ വാക്കുകൾക്കു
എത്തിച്ചേരാനാവാത്തൊരു ലോകത്ത്
ആത്മപദം പൂകണം ..

വായനാദിനം
-----------------------------

ഗ്രാമീണ വായനശാല;
കൂട്ടം തെറ്റി
മേയുന്ന പുസ്തകങ്ങള്‍;
അലമാരതന്‍ മാറാലമൂടിയ
ജാലകത്തില്‍ക്കൂടി
എത്തിനോക്കുന്നു
നിഴലിന്‍റെ പുസ്തകം.

ഞാനും പഴയതായ്
നീയും പഴയതായ്
എന്നിരുളില്‍ ചരിത്രത്തിന്‍റെ പുസ്തകം.

വീണുകിടക്കുന്നു
പൂവിന്‍റെ പുസ്തകം
താണുപെയ്യുന്നൂ
നിലാവിന്റെ പുസ്തകം

ജീവിതത്തിന്നവശിഷ്ടങ്ങളുംകൊണ്ട്
നീറി നീങ്ങുന്നൂ പുഴയുടെ പുസ്തകം

ഞാന്‍ ഒരു വീട്
നീയോ പെരും കാടെന്ന്
തൂക്കിലാടും പെണ്ണുടലിന്‍റെ പുസ്തകം

വെട്ടുക്കിളി പെരുകും വയല്‍പ്പുസ്തകം
നാട്ടുമാമ്പൂമണത്തില്‍ സ്മൃതിപ്പുസ്തകം
അമ്മയില്ലാത്തൊരു വീടെന്തുവീടെന്ന്
സങ്കടത്തിന്‍റെ സങ്കീര്‍ത്തനപ്പുസ്തകം

വാര്‍മഴവില്ലു നിറഞ്ഞ മൌനങ്ങളു-
മായ് വിതുമ്പും പ്രണയത്തിന്‍റെ പുസ്തകം
വാക്കിന്‍റെ വാതായനങ്ങള്‍ക്കുമപ്പുറം
വായിച്ചു തീരാതൊരു മഴപ്പുസ്തകം .

വായിച്ചു തീരാതൊരു മഴപ്പുസ്തകം .

രണ്ടു ഹൈക്കു കവിതകൾ
------------------------------------------
വായന
--------------
വായിക്കുക,വീണ്ടും വായിക്കുക
മുണ്ടു മുറുക്കിയുടുത്തു
വീണ്ടും വായിക്കുക.
വിണ്ടലം മിന്നായം വീഴുവോളം
വായന തുടരുക,
ചിതൽ പുറ്റ് വന്നു മൂടട്ടെ
വീണ്ടും ഒരു വാല്മീകി പിറക്കട്ടെ,
കെട്ട കാലം തുലയട്ടെ
നല്ല കാലം പുലരട്ടെ....
മിന്നായം
--------------
വിദ്യാരംഭം കുറിച്ചിടും
കുഞ്ഞു മക്കളിൽ
അറിവിൻ മിന്നായം
ഇടിവെട്ടായി നിപതിച്ചു.
------രാഘവൻ ബെള്ളിപ്പാടി

ആത്മശാന്തിയും മുട്ടുശാന്തിയും
----------------------------------------
രോഗം പിടിമുറുക്കുന്ന
ജീവിതത്തിനും,
മരുന്ന് ഇണ ചേരുന്ന
ശരീരത്തിനും,
ആയുസ്സ് എണ്ണുന്ന
ഭാവിക്കും നടുവിൽ
ഒരു കുന്ത മുന പോലെ ഞാൻ!
കവിത കത്തിയ കാലത്തിൽ
കഥയോഴുകിയ നേരത്തിൽ
ഇണ പിരിയാതെ
തുണയായി നിന്ന പുസ്തകമേ
നിനക്കാത്മശാന്തി,
എനിക്കു മുട്ടുശാന്തി ?
------രാഘവൻ ബെള്ളിപ്പാടി

ആദ്യഹര്ഷം

ഇടയ്ക്കൊന്നു തൊട്ടാല്
നടുങ്ങുന്നതെന്തേ?!
മഴത്തുള്ളിയെന്നോടു
മന്ദം മൊഴിഞ്ഞു

തിണര്ക്കുന്ന രോമാഞ്ച-
മായ് നിന്റെ സ്പര്ശം
ഉണര്ത്തുന്നതാരാവി-
ലാദ്യത്തെ സ്പര്ശം
കൊടും വേനല് താണ്ടി-
ത്തിരിച്ചെത്തി വീണ്ടും
വിരല്ത്തുമ്പിനാല് നീ
തരും ആദ്യഹര്ഷം

കാലം

കാലം
അഗ്നിച്ചിറകുകള്വീശി
പറന്നകലുന്നതു
ആത്മാക്കളുടെ ഭൂമികയില്‍
അനന്തനിദ്ര കൊള്ളുവാനാണ്.
പുറമേക്കു ശാന്തമായി
അകത്തു തിളച്ചു മറിയുന്ന
പ്രഹേളികയുടെ ലാവയുമായി
ഇനിയെത്ര നാള്‍..?

കാലം
ഇന്നലെകളിൽ നിന്നും കണ്ടെടുത്ത
അത്യപൂര്‍വ്വ രത്നങ്ങളും
ചീഞ്ഞു നാറിയ
സസ്കൃതികളും പേറി
ഇന്നിന്റെ വൈരൂപ്യ മുഖത്തേക്ക്
കാര്‍ക്കിച്ചു തുപ്പി
നാളെകളാകുന്ന
ചൂണ്ടയില്‍ കൊരുത്ത ഇര കാട്ടി മോഹിപ്പിച്ചു
ഒഴുകിക്കൊണ്ടിരുക്കുന്നു

കാലം
നിഴലും വെളിച്ചവും
ഇണ ചേർന്നുണ്ടാക്കിയ സസ്കൃതികളുടെ,
ഉത്ഥാന പതനങ്ങളുടെ
ശവഘോഷയാത്രകള്‍ കണ്ടു മടുത്തു;
ചരിത്രത്തിന്റെ
അഴുക്കുചാലില്‍ വെന്തെരിഞ്ഞവരുടെ
ചാരത്തിൽ ചവിട്ടി,
ഇന്നലെകളിലെ
യാഗഭൂമികളില്‍ നിന്നും കിട്ടിയ ദീപശിഖ
തലമുറകളിലൂടെ പകര്‍ന്നു കൊണ്ടിരിക്കുന്നു

കാലം
ക്ഷീണിച്ചു ,ശോഷിച്ചു പോയി
ചിറകടികള്‍ നേര്‍ത്തു നേര്‍ത്തു വരുന്നു ..
പൂജ്യമായി തീരുന്ന
അനര്‍ഘ നിമിഷവും സ്വപ്നം കണ്ടു,
ഇഴഞ്ഞിഴഞ്ഞു... വീണ്ടും

കവര്‍സ്റ്റോറി
--------------------
സെബാസ്റ്റ്യന്‍
------------------------

പേര്: പുല്‍ക്കൊടി
വീട്: പാതയോരം
വിഷയം: ഒരു കാഴ്ച

നൂലുകളാല്‍ കോര്‍ക്കപ്പെട്ട പെണ്‍കുട്ടിയുമായ്
പായുന്നു കാറ്.

അവളുടെ ചെവികളില്‍ കൊളുത്തിയ നൂലുകള്‍
എവിടെയ്ക്കോ നീണ്ടുപോകുന്നു...
മൂക്കില്‍ കോര്‍ത്ത് മറ്റൊന്ന്!
കൈകാല്‍ വിരലുകളില്‍
മാറിടത്തില്‍...

അവളില്‍ കോര്‍ക്കപ്പെട്ടവ
എവിടെയോനിന്നു വന്നത്
അത് നീണ്ടുനീണ്ട് എവിടെയോ മറയുന്നു.

കാറ് കുതിക്കുകയാണ്.

നൂലുകളുടെ മറ്റേ അറ്റം കാണാന്‍ കൗതുകമായി
പാതയോരത്തിലെ മണ്ണില്‍നിന്നും
സ്വയം പറിഞ്ഞ് പൊങ്ങി
നൂലുകള്‍ക്ക് സമാന്തരമായി
കാറ്റില്‍ പറന്നു.

അകലെ ഒരിടത്ത്, അല്ല പലയിടത്ത്
ഒരുവന്‍ അല്ല, ഒരുപാടുപേര്‍
ഓരിയിടുന്നു, മുരളുന്നു.
അവരുടെ
ജനനേന്ദ്രിയത്തില്‍നിന്നും തുടങ്ങുന്നു
വലിഞ്ഞുനില്‍ക്കുന്ന ആ നൂലുകള്‍!
അത് അവരെ ചലിപ്പിക്കുന്നു...

പല ദിക്കിലേക്ക്
പരസ്പരം ചേര്‍ത്ത്.

ഇന്നു ഞാൻ വായിച്ച കവിത
=====================
ശിലകളെ പൂവുകളാക്കുവാൻ
പി. രാമൻ
=====================
ശിലകളെ പൂവുകളാക്കുവാനായി ഞാ-
നുഴറി നോക്കുന്ന നേരം
ഏതു കല്ലിന്നെത്രയിതളേതുനിറമെന്ന
തോരാതെ നിന്ന നേരം
ഒരു കൊച്ചു കല്ലിന്റെ മൂർച്ചയിലേക്കു പൂ-
വിതളൊന്നു തുന്നുന്ന നേരം
കവിത പൊട്ടിക്കിളിൽത്തീടുമുറവത-
ന്നരികത്തൊരു ശിലാഖണ്ഡം
എവിടെനിന്നാണാക്കവിതയുറന്നതാ-
ക്കിനിവിൽനിന്നൊപ്പം മുളച്ച്
വിടരുന്ന കണ്ണിന്റെ കാഴ്ചയെ ഞെരിച്ചതി
നന്നരികത്തൊരു മുഴപോലെ
ഒഴുകുന്ന വരികളെ ഞെരുക്കിഗ്ഗതിതട-
ഞ്ഞൊരു മാംസഖണ്ഡം കണക്കെ
നിലകൊണ്ടു കല്ലിച്ചു നിൽക്കു,ന്നതിന്നെത്ര-
യിതളുകൾ തുന്നി ഞാൻ ചേർക്കും?
ഇതളായിരം പിടിപ്പിക്കുകിലാശ്ശില-
യൊരു പൂങ്കുലയായി മാറാം
അതിനരികിലൂടെന്റെ കവിതയൊഴുകുന്നതിൻ
കളകളം പിന്നെയും കേൾക്കാം
ശിലകളെപ്പൂവുകളാക്കുവാനായി ഞാ-
നുഴറി നോക്കുന്ന നേരം...
=======================
മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം-91/47

ഏഴാമിന്ദ്രിയം
----------------------
സങ്കൽപ്പങ്ങൾ
ഒന്നുമില്ലാത്തവന്ടെതാകുമ്പോൾ
അതു നീറും,
നീറി നീറിപ്പതയും...
കത്തിക്കാളുന്ന വയറിന്റെ
ആന്തോളനമായതെരിയും,
പതഞ്ഞു തുളുമ്പി
ആറിത്തണുത്തു
മരവിച്ചു നിൽക്കും....
നില്പ്പിടത്തിൽ നിന്ന്
ചാവുകടൽ വരെ
പ്രകമ്പനം കൊള്ളും...
തിരമാലകളിലൂടെ
വൻകരകൾ തേടി
യാത്ര തുടരും ...
കപ്പലുകൾക്കൊപ്പം
നങ്കൂരമടിഞ്ഞ്
കരയെപ്പുൽകി
തണുത്തു മരവിച്ച്
വിറങ്ങലിക്കും ...
കരയ്ക്കും കടലിനുമിടയിൽ
ഏഴാമിന്ദ്രിയം കാട്ടും...?!
---രാഘവൻ ബെള്ളിപ്പാടി

കാറ്റുപുഴ
-----------------------
മോഹനകൃഷ്ണന്‍ കാലടി
-----------------------------------------------

ഒരുപാട് കാലത്തിനിപ്പുറം
പുഴയില്‍നിന്ന്
ഒരു തണുത്ത കാറ്റ് വീശി.

മഞ്ഞുതീവണ്ടിയുടെ
മഞ്ഞയിലകള്‍ കൊഴിഞ്ഞുപാറി.

പാട്ടില്‍ മറന്നുവെക്കപ്പെട്ട
തോണിയായിരുന്നു ഞാന്‍.

നിലാവില്‍ ഉരുകുകയായിരുന്നു
മണല്‍.
ചിറകൊതുക്കാനിടം തേടുന്ന നിഴല്‍.

നിഴലാഴത്തിലേക്ക്
കാല്‍ തൂക്കിയിട്ടിരിക്കുമ്പോള്‍, പെട്ടെന്ന്
തനിച്ചായിപ്പോയ തുഴയായിരുന്നു നീ.

ദേശാടനപ്പക്ഷികളുടെ
ചിറക് തട്ടിപ്പറിച്ച്
തീര്‍ഥാടനത്തിനിറങ്ങിയ
കാറ്റായിരുന്നു പുഴ

യമുന കടക്കുമ്പോള്‍
---സച്ചിദാനന്ദന്‍
---------------------------
കാറില്‍ കടക്കുന്നു
ഞാന്‍ യമുന
പാലം കടക്കുക-
യാണൊരാന
ക്രൂരം പുലരി;എന്‍
കാതില്‍ നീളെ
മേളം,കരിമ്പിന്‍
മധുരഗന്ധം.

കാവല്ലിതെന്നു ഞാന്‍
വിശ്വസിക്കാം
ഈ മഴ പഞ്ചാരി-
യല്ലെങ്കില്‍
കാടല്ലിതെന്നു ഞാന്‍
വിശ്വസിക്കാം
താഴെ കളകള-
മില്ലയെങ്കില്‍.

ആന,യിപ്പാലം
പുഴ,യെനിക്കോ
ഈ മഴ കാവ്,
മുകിലു കാട്.
കാറില്‍ യമുന
കടന്നു ചെന്നാല്‍
കാണുമോ കാളിയന്‍?
കണ്ണനാമോ?

ഒറോട്ടി
------------
രുചിഭേദ-
മെന്നിലാവോളം
കിളിർപ്പിച്ച,
കാളുന്ന വിശപ്പിന്
പലപ്പോഴും
ശമന താളമിട്ട,
ഇന്നലെകളുടെ
നന്മകളിൽ
കൂട്ടായ്മകളിൽ
എന്നെ കുരുക്കി
തളച്ചിട്ടിരുന്ന,
ആസുരതകളുടെ
ഇന്നിനെ വെറുക്കുവാൻ
ഊർജമേകുന്ന,
പല്ലുകൾക്ക് ബലവും
മോണകൾക്ക്
തഴമ്പും നൽകി,
വാക്കുരിയാട്ടങ്ങൾക്ക്
മൂർച്ച കൂട്ടിയ
അപ്പം-
ആവിഷ്കാരത്തിന്റെ--
അടുക്കള ഭാഷ്യം,
കരവിരുതിന്റെ
ശിൽപ്പ ചാതുരി !?
----രാഘവൻ ബെള്ളിപ്പാടി

എന്‍റെ രാഷ്ട്രീയ കക്ഷിക്ക്--നെരൂദ

പരിഭാഷ: സച്ചിദാനന്ദന്‍.
----------------------------------------------------
അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്‍കി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിലുമുള്ള കരുത്തു മുഴുവന്‍
നീ എനിക്ക് നല്‍കി.
ഒരു പുതിയ ജന്മത്തിലെന്നപോലെ
എന്റെ രാജ്യം നീ എനിക്ക് തിരിച്ചു നല്‍കി.
ഏകാകിയായ മനുഷനു ലഭിക്കാത്ത സ്വാതന്ത്ര്യം
നീ എനിക്ക് നല്‍കി.
എന്നിലെ കാരുണ്യ വായ്പിനെ
ഒരഗ്നിയെപ്പോലെ ഉദ്ദിപ്തമാക്കാന്‍
നീ എന്നെ പഠിപ്പിച്ചു.
ഒരു വൃക്ഷത്തിന്നനിവാര്യമായ ഔന്നത്യം നീ
എനിക്കു തന്നു.
മനുഷ്യരുടെ ഏകത്വവും നനാത്വവും ദര്‍ശിക്കുവാന്‍
നീ എന്നെ പ്രപ്തനാക്കി.
എല്ലാവരുടെയും വിജയത്തില്‍ എന്റെ വൈയക്തിക ദു:ഖങ്ങള്‍ക്കു
മരണമടയാന്‍ കഴിയുന്നതെങ്ങിനെയെന്ന്
നീ എനിക്ക് കാണിച്ചു തന്നു.
എന്റെ സഹോദരരുടെ കഠിനശയ്യയില്‍
വിശ്രമം കൊള്ളാന്‍ നീ എന്നെ പഠിപ്പിച്ചു.
ഒരു പാറമേലെന്നപൊലെ യാഥാര്‍ത്ഥ്യത്തിന്മേല്‍
നിര്‍മ്മാണം നടത്താന്‍ നീ എന്നെ പ്രേരിപ്പിച്ചു.
മന്ദബുദ്ധിക്കു പ്രകാരമെന്നപൊലെ
ദുഷ്ക്കര്‍മ്മങ്ങള്‍ക്ക് നീയെന്നെ ശത്രുവാക്കി.
ലോകത്തിന്റെ പ്രസന്നതയും സൌഖ്യത്തിന്റെ
സാധ്യതയും
കണ്ടെത്തുവാന്‍ നീ എന്നെ പഠിപ്പിച്ചു .
നീ എന്നെ അനശ്വരനാക്കി,
എന്തെന്നാല്‍,
ഇനിമേല്‍ ഞാന്‍ എന്നില്‍ ഒടുങ്ങുന്നില്ല.

സമാനരാശികള്‍
----------------------------
ഡി. വിനയചന്ദ്രന്‍
------------------------------

വയലില്‍നിന്നിളമഞ്ഞുമൂടി നടന്നെന്‍െറ-
യരികിലെത്തുന്നു നവോഢ കവിയവള്‍.
അരികില്‍ കനല്‍സ്പര്‍ശമായിരിക്കുമ്പൊഴും
അകലെ മലചരിയുന്ന മനസ്സോടവള്‍ കവി.
നനവാര്‍ന്ന മൈലാഞ്ചിയോ കുന്നിമണികളോ
നടവഴിയില്‍ ഞാലും കിളിക്കൂട്ടമന്തിയും
നിനവുകളില്‍ നിറവാര്‍ന്നൊഴിഞ്ഞും പിടഞ്ഞുമെ-
ന്നകമുപവനം -അവിടെയെങ്ങോമറഞ്ഞവള്‍
വനഗംഗയെ ശിരസ്സിലേറ്റി ലാളിക്കുന്ന
ശിവനൊടിടയുന്ന ശിവയായിപ്പകര്‍ന്നവള്‍
ഒരുമയായ് സ്വാര്‍ഥമോഹങ്ങള്‍ക്കുകണവനൊ-
ത്തുരു കൗശലങ്ങള്‍ സമര്‍ഥയായ് ചെയ്യുവോള്‍.
അവളുമൊരുജീവിതം, ഗാര്‍ഹിക വിശേഷങ്ങ-
ളെവിടെയത്യര്‍ഥം പ്രശസ്തം? -ഇല്ലെങ്ങുമേ.
അതിലടിമയാകാതെയീശ്വര ദത്തമാം
കവിതയുടെ കനവുകെടാതെ സൂക്ഷിപ്പവള്‍,
അവളഭിമാനികുറുമ്പിയെന്നാകിലും
അനുഭവധന്യമാം ശില്‍പങ്ങള്‍ വാര്‍ക്കുവോള്‍.
നഗരത്തിലോ, അവളേകാന്തഭാവനാ-
ഗഹനത്തിലോ -കടല്‍ക്കാറ്റിനും കൗതുകം:

പുതുമനനഞ്ഞ പുലരിയായ് വേനലില്‍
ചുനമണക്കുന്ന മാവിന്നിടയിളക്കമായ്
നെടുവരമ്പിന്നറ്റമൂര്‍ന്ന ചിലമ്പായി
നിടിലത്തില്‍ പാതിയടര്‍ന്ന കുറിയായി
പരിചിതമെങ്കിലുമപരിചിതമാമൊരു
കവിസൗഹൃദത്തിന്‍ജലച്ചായമോര്‍മയില്‍.
ഇളവെയിലിനൂഞ്ഞാലു വള്ളികളേ, നിലാ-
വൊരുവിശറിയായ് കൈയിലേന്തുന്ന ലതകളേ
ലളിത മധുരം നിരഹങ്കാരമായവള്‍-
ക്കരുളുവിന്‍ ഭാവുകം -കവികളൊരേ കുലം.

kavitha
മലവെള്ളം മടങ്ങുമ്പോൾ
പുഴ ചുരുട്ടികൊണ്ടു വന്ന
മണ്ണൂർന്ന് നിവർന്ന്
രണ്ടു വഴികളുണ്ടായി
ഒന്ന്
യു.പി സ്ക്കൂൾ വരാന്തയിൽ നിന്ന്
അപ്പുണ്ണി മേനോന്റെ റേഷൻക്കടയിലേക്ക്
മറ്റൊന്ന്
സൂസമ്മ നേഴ്സിന്റെ
പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക്
ഒരുവഴിപോയവർക്ക്
മറുവഴി താണ്ടാതെ
വീടെത്താനായില്ല

കോളറച്ചീളു ക്കൊത്തിയ തണുപ്പിൽ
സ്വന്തമായൊരു വഴിവെട്ടി
രമേശൻ
ചുടലയിലേക്ക്

പഞ്ചായത്തിന്റെ
പഞ്ചവൽസര പുച്ഛത്തിന്റെ
ഫയലുകളുടെയരഞ്ഞാണ ചരടിലൊരു
അനങ്ങാമടിയുടെ പനി
മുഖംവീർപ്പിച്ചു നിന്നു

പുഴ പതിച്ചുപോയ
ജപ്തിനോട്ടീസാണ്
മനുഷ്യരുടെ കോളനി

ഞാന്‍ മനുഷ്യനല്ല , ദൈവമാണ്-എല്‍ദോ മാമ്മലശ്ശേരി-

ഒറ്റക്കാലന്‍ കൊറ്റിയോടും ,
കാക്ക കുഞ്ഞിനോടും ,
തോട്ടു വക്കത്തെ പരല്മീനിനോടും
കല പില കൂട്ടിയ ചീവിടുകളോടും
കൂട്ടിരുന്ന മിന്നാമിനുങ്ങിനോടും
കള്ളം പറഞ്ഞു
ഞാന്‍ നിന്നെ മറന്നെന്നു.....

കള്ളമാണെന്നറിഞ്ഞിട്ടും
ശെരിയെന്നു എല്ലാവരും തലകുലുക്കി...
ചിലര്‍ കണ്ണിറുക്കി ...

കവിതകളില്‍ ഞാന്‍ എന്നെ മറന്നിട്ടു ..
എന്റെ ആത്മാവെന്നോട്
എന്നും പിറുപിറുത്തു, ആരും കാണാതെ കരഞ്ഞു ..

ഇരുട്ടിനെ പഴിച്ചു രാത്രികളില്‍,
മൌനത്തിനു മുകളില്‍ കുത്തി ഇരിക്കെ,
നിന്റെ ഓര്‍മ്മകള്‍ എന്നും
എന്നെ കാണാന്‍ വന്നു ...

മറക്കാന്‍ പഠിപ്പിക്കാന്‍ ഞാന്‍
ദൈവത്തിനു നിവേദനം കൊടുത്തു ,
കൈക്കൂലിക് പകരമായി
ദൈവം മറ്റൊരു
ദുസ്വപ്നനത്തില്മറുപടി തന്നു ...

"
മറക്കാന്‍ പഠിപ്പിക്കാന്‍ ,
ഞാന്‍ മനുഷ്യനല്ല , ദൈവമാണ് 

കാറ്റുപുഴ
-----------------------
മോഹനകൃഷ്ണന്‍ കാലടി
-----------------------------------------------

ഒരുപാട് കാലത്തിനിപ്പുറം
പുഴയില്‍നിന്ന്
ഒരു തണുത്ത കാറ്റ് വീശി.

മഞ്ഞുതീവണ്ടിയുടെ
മഞ്ഞയിലകള്‍ കൊഴിഞ്ഞുപാറി.

പാട്ടില്‍ മറന്നുവെക്കപ്പെട്ട
തോണിയായിരുന്നു ഞാന്‍.

നിലാവില്‍ ഉരുകുകയായിരുന്നു
മണല്‍.
ചിറകൊതുക്കാനിടം തേടുന്ന നിഴല്‍.

നിഴലാഴത്തിലേക്ക്
കാല്‍ തൂക്കിയിട്ടിരിക്കുമ്പോള്‍, പെട്ടെന്ന്
തനിച്ചായിപ്പോയ തുഴയായിരുന്നു നീ.

ദേശാടനപ്പക്ഷികളുടെ
ചിറക് തട്ടിപ്പറിച്ച്
തീര്‍ഥാടനത്തിനിറങ്ങിയ
കാറ്റായിരുന്നു പുഴ

യമുന കടക്കുമ്പോള്‍
---സച്ചിദാനന്ദന്‍
---------------------------
കാറില്‍ കടക്കുന്നു
ഞാന്‍ യമുന
പാലം കടക്കുക-
യാണൊരാന
ക്രൂരം പുലരി;എന്‍
കാതില്‍ നീളെ
മേളം,കരിമ്പിന്‍
മധുരഗന്ധം.

കാവല്ലിതെന്നു ഞാന്‍
വിശ്വസിക്കാം
ഈ മഴ പഞ്ചാരി-
യല്ലെങ്കില്‍
കാടല്ലിതെന്നു ഞാന്‍
വിശ്വസിക്കാം
താഴെ കളകള-
മില്ലയെങ്കില്‍.

ആന,യിപ്പാലം
പുഴ,യെനിക്കോ
ഈ മഴ കാവ്,
മുകിലു കാട്.
കാറില്‍ യമുന
കടന്നു ചെന്നാല്‍
കാണുമോ കാളിയന്‍?
കണ്ണനാമോ?

ഒറോട്ടി
------------
രുചിഭേദ-
മെന്നിലാവോളം
കിളിർപ്പിച്ച,
കാളുന്ന വിശപ്പിന്
പലപ്പോഴും
ശമന താളമിട്ട,
ഇന്നലെകളുടെ
നന്മകളിൽ
കൂട്ടായ്മകളിൽ
എന്നെ കുരുക്കി
തളച്ചിട്ടിരുന്ന,
ആസുരതകളുടെ
ഇന്നിനെ വെറുക്കുവാൻ
ഊർജമേകുന്ന,
പല്ലുകൾക്ക് ബലവും
മോണകൾക്ക്
തഴമ്പും നൽകി,
വാക്കുരിയാട്ടങ്ങൾക്ക്
മൂർച്ച കൂട്ടിയ
അപ്പം-
ആവിഷ്കാരത്തിന്റെ--
അടുക്കള ഭാഷ്യം,
കരവിരുതിന്റെ
ശിൽപ്പ ചാതുരി !?
----രാഘവൻ ബെള്ളിപ്പാടി

എന്‍റെ രാഷ്ട്രീയ കക്ഷിക്ക്--നെരൂദ

പരിഭാഷ: സച്ചിദാനന്ദന്‍.
----------------------------------------------------
അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്‍കി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിലുമുള്ള കരുത്തു മുഴുവന്‍
നീ എനിക്ക് നല്‍കി.
ഒരു പുതിയ ജന്മത്തിലെന്നപോലെ
എന്റെ രാജ്യം നീ എനിക്ക് തിരിച്ചു നല്‍കി.
ഏകാകിയായ മനുഷനു ലഭിക്കാത്ത സ്വാതന്ത്ര്യം
നീ എനിക്ക് നല്‍കി.
എന്നിലെ കാരുണ്യ വായ്പിനെ
ഒരഗ്നിയെപ്പോലെ ഉദ്ദിപ്തമാക്കാന്‍
നീ എന്നെ പഠിപ്പിച്ചു.
ഒരു വൃക്ഷത്തിന്നനിവാര്യമായ ഔന്നത്യം നീ
എനിക്കു തന്നു.
മനുഷ്യരുടെ ഏകത്വവും നനാത്വവും ദര്‍ശിക്കുവാന്‍
നീ എന്നെ പ്രപ്തനാക്കി.
എല്ലാവരുടെയും വിജയത്തില്‍ എന്റെ വൈയക്തിക ദു:ഖങ്ങള്‍ക്കു
മരണമടയാന്‍ കഴിയുന്നതെങ്ങിനെയെന്ന്
നീ എനിക്ക് കാണിച്ചു തന്നു.
എന്റെ സഹോദരരുടെ കഠിനശയ്യയില്‍
വിശ്രമം കൊള്ളാന്‍ നീ എന്നെ പഠിപ്പിച്ചു.
ഒരു പാറമേലെന്നപൊലെ യാഥാര്‍ത്ഥ്യത്തിന്മേല്‍
നിര്‍മ്മാണം നടത്താന്‍ നീ എന്നെ പ്രേരിപ്പിച്ചു.
മന്ദബുദ്ധിക്കു പ്രകാരമെന്നപൊലെ
ദുഷ്ക്കര്‍മ്മങ്ങള്‍ക്ക് നീയെന്നെ ശത്രുവാക്കി.
ലോകത്തിന്റെ പ്രസന്നതയും സൌഖ്യത്തിന്റെ
സാധ്യതയും
കണ്ടെത്തുവാന്‍ നീ എന്നെ പഠിപ്പിച്ചു .
നീ എന്നെ അനശ്വരനാക്കി,
എന്തെന്നാല്‍,
ഇനിമേല്‍ ഞാന്‍ എന്നില്‍ ഒടുങ്ങുന്നില്ല.

സമാനരാശികള്‍
----------------------------
ഡി. വിനയചന്ദ്രന്‍
------------------------------

വയലില്‍നിന്നിളമഞ്ഞുമൂടി നടന്നെന്‍െറ-
യരികിലെത്തുന്നു നവോഢ കവിയവള്‍.
അരികില്‍ കനല്‍സ്പര്‍ശമായിരിക്കുമ്പൊഴും
അകലെ മലചരിയുന്ന മനസ്സോടവള്‍ കവി.
നനവാര്‍ന്ന മൈലാഞ്ചിയോ കുന്നിമണികളോ
നടവഴിയില്‍ ഞാലും കിളിക്കൂട്ടമന്തിയും
നിനവുകളില്‍ നിറവാര്‍ന്നൊഴിഞ്ഞും പിടഞ്ഞുമെ-
ന്നകമുപവനം -അവിടെയെങ്ങോമറഞ്ഞവള്‍
വനഗംഗയെ ശിരസ്സിലേറ്റി ലാളിക്കുന്ന
ശിവനൊടിടയുന്ന ശിവയായിപ്പകര്‍ന്നവള്‍
ഒരുമയായ് സ്വാര്‍ഥമോഹങ്ങള്‍ക്കുകണവനൊ-
ത്തുരു കൗശലങ്ങള്‍ സമര്‍ഥയായ് ചെയ്യുവോള്‍.
അവളുമൊരുജീവിതം, ഗാര്‍ഹിക വിശേഷങ്ങ-
ളെവിടെയത്യര്‍ഥം പ്രശസ്തം? -ഇല്ലെങ്ങുമേ.
അതിലടിമയാകാതെയീശ്വര ദത്തമാം
കവിതയുടെ കനവുകെടാതെ സൂക്ഷിപ്പവള്‍,
അവളഭിമാനികുറുമ്പിയെന്നാകിലും
അനുഭവധന്യമാം ശില്‍പങ്ങള്‍ വാര്‍ക്കുവോള്‍.
നഗരത്തിലോ, അവളേകാന്തഭാവനാ-
ഗഹനത്തിലോ -കടല്‍ക്കാറ്റിനും കൗതുകം:

പുതുമനനഞ്ഞ പുലരിയായ് വേനലില്‍
ചുനമണക്കുന്ന മാവിന്നിടയിളക്കമായ്
നെടുവരമ്പിന്നറ്റമൂര്‍ന്ന ചിലമ്പായി
നിടിലത്തില്‍ പാതിയടര്‍ന്ന കുറിയായി
പരിചിതമെങ്കിലുമപരിചിതമാമൊരു
കവിസൗഹൃദത്തിന്‍ജലച്ചായമോര്‍മയില്‍.
ഇളവെയിലിനൂഞ്ഞാലു വള്ളികളേ, നിലാ-
വൊരുവിശറിയായ് കൈയിലേന്തുന്ന ലതകളേ
ലളിത മധുരം നിരഹങ്കാരമായവള്‍-
ക്കരുളുവിന്‍ ഭാവുകം -കവികളൊരേ കുലം.

kavitha
മലവെള്ളം മടങ്ങുമ്പോൾ
പുഴ ചുരുട്ടികൊണ്ടു വന്ന
മണ്ണൂർന്ന് നിവർന്ന്
രണ്ടു വഴികളുണ്ടായി
ഒന്ന്
യു.പി സ്ക്കൂൾ വരാന്തയിൽ നിന്ന്
അപ്പുണ്ണി മേനോന്റെ റേഷൻക്കടയിലേക്ക്
മറ്റൊന്ന്
സൂസമ്മ നേഴ്സിന്റെ
പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക്
ഒരുവഴിപോയവർക്ക്
മറുവഴി താണ്ടാതെ
വീടെത്താനായില്ല

കോളറച്ചീളു ക്കൊത്തിയ തണുപ്പിൽ
സ്വന്തമായൊരു വഴിവെട്ടി
രമേശൻ
ചുടലയിലേക്ക്

പഞ്ചായത്തിന്റെ
പഞ്ചവൽസര പുച്ഛത്തിന്റെ
ഫയലുകളുടെയരഞ്ഞാണ ചരടിലൊരു
അനങ്ങാമടിയുടെ പനി
മുഖംവീർപ്പിച്ചു നിന്നു

പുഴ പതിച്ചുപോയ
ജപ്തിനോട്ടീസാണ്
മനുഷ്യരുടെ കോളനി

ഞാന്‍ മനുഷ്യനല്ല , ദൈവമാണ്-എല്‍ദോ മാമ്മലശ്ശേരി-

ഒറ്റക്കാലന്‍ കൊറ്റിയോടും ,
കാക്ക കുഞ്ഞിനോടും ,
തോട്ടു വക്കത്തെ പരല്മീനിനോടും
കല പില കൂട്ടിയ ചീവിടുകളോടും
കൂട്ടിരുന്ന മിന്നാമിനുങ്ങിനോടും
കള്ളം പറഞ്ഞു
ഞാന്‍ നിന്നെ മറന്നെന്നു.....

കള്ളമാണെന്നറിഞ്ഞിട്ടും
ശെരിയെന്നു എല്ലാവരും തലകുലുക്കി...
ചിലര്‍ കണ്ണിറുക്കി ...

കവിതകളില്‍ ഞാന്‍ എന്നെ മറന്നിട്ടു ..
എന്റെ ആത്മാവെന്നോട്
എന്നും പിറുപിറുത്തു, ആരും കാണാതെ കരഞ്ഞു ..

ഇരുട്ടിനെ പഴിച്ചു രാത്രികളില്‍,
മൌനത്തിനു മുകളില്‍ കുത്തി ഇരിക്കെ,
നിന്റെ ഓര്‍മ്മകള്‍ എന്നും
എന്നെ കാണാന്‍ വന്നു ...

മറക്കാന്‍ പഠിപ്പിക്കാന്‍ ഞാന്‍
ദൈവത്തിനു നിവേദനം കൊടുത്തു ,
കൈക്കൂലിക് പകരമായി
ദൈവം മറ്റൊരു
ദുസ്വപ്നനത്തില്മറുപടി തന്നു ...

" മറക്കാന്‍ പഠിപ്പിക്കാന്‍ ,
ഞാന്‍ മനുഷ്യനല്ല , ദൈവമാണ് ""..

ചൊവ്വയിലെ കുട്ടികള്‍
----------------------------
വിശപ്പ്‌ ദൈവമാകുന്ന
ഒരു തെരുവില്‍
വിശന്നു കരയുന്ന കുഞ്ഞിനു
ഒരമ്മ
വിശപ്പ്‌ മാറ്റാന്‍
ചൊവ്വയെ കുറിച്ച്
കഥകള്‍ പറഞ്ഞു കൊടുക്കുന്നു ,
കഥകള്‍ക്കൊടുവില്‍ കുട്ടി
നക്ഷത്രങ്ങളെ പിടിച്ചു
തിന്നുകയും
ചന്ദ്രനില്‍ മൂത്രമോഴിക്കുകയും
ചൊവ്വയില്‍ അപ്പിഇടുകയും
ചെയ്യുന്നു..

അമ്മക്ക് സന്തോഷം ,
ദൈവങ്ങള്‍ക്ക് സ്തുതി ...
****എല്‍ദോ മാമ്മലശ്ശേരി

വിശക്കുന്ന ദൈവങ്ങള്‍... ( എല്‍ദോ മാമ്മലശ്ശേരി )

"തീന്‍ മേശയില്‍ നിന്ന്
ഇറങ്ങി ഓടുന്ന
അപ്പ കഷണം
വിശക്കുന്നൊരു
വയറു തിരയുന്നു "

എഴുതി തുടങ്ങും മുമ്പേ
അനിയന്‍ ചോദിച്ചു
ചേട്ടായി
ദൈവത്തിനു വിശക്കുമോ??

ഒരു ചോദ്യം
ഒരു രാജ്യമായി
അവനവിടെ രാജാവും

വിശക്കുന്നവന് ഒരു
ദൈവമുണ്ടെങ്കില്
അവന്‍റെ സുവിശേഷത്തില്‍
എന്തുണ്ടാകും ?
അവന്റെ പേരെന്താകും ?
അവനു വിശക്കുമോ ?
അവനായി പെരുന്നാളുകള്‍
നടത്തപെടുമോ?

ഞാന്‍ ബൈബിളില്‍
മുങ്ങി തപ്പി കിട്ടിയില്ല,
ഖുറാനില്‍ തിരഞ്ഞു കണ്ടില്ല,
പുരാണങ്ങളില്‍ പരതി
ഇല്ലേയില്ല ,
ആരും വിശക്കുന്നവനെ
കാണുന്നേ ഇല്ല,

തീന്‍ മേശയില്‍ നിന്ന്
ഇറങ്ങി ഓടുന്ന
അപ്പ കഷണം
വിശക്കുന്നൊരു
വയറു തിരയുന്നു,

വിശക്കുന്നൊരു വയററിയുമ്പോള്‍
വിശപ്പു മാറ്റുമ്പോള്‍
നീയും ഞാനും
ദൈവമാകുന്നു
വിശക്കുന്ന ദൈവങ്ങള്‍..

എഴുതി തീരത്ത്
അനിയനെ വിളിച്ചു,
"ദൈവത്തിനു വിശക്കും"
ഞാന്‍ രാജാവിന്‍റെ
മുന്നില്‍
നഗ്നനായി..
Eltho kavitha
ഇരുട്ടു
ഇരുട്ടു പൂക്കുമ്പോള്‍
ചിലപ്പോള്‍
വീട്ടിലേക്കുള്ള വഴിയില്‍
നിറഞ്ഞൊഴുകുന്നൊരു
കടലുണ്ട് ..

വരവ്
ഞാനറിയും
അനിയനറിയും , അമ്മയറിയും,
മതിലുകള്‍ക്കപ്പുറം
ചിലരില്‍ പരിഹാസ
ചിരി പടരുമ്പോള്‍
കുഞ്ചിപട്ടി
മാത്രം സന്തോഷിക്കും..

കടല്‍
വീടോടക്കുബോള്‍
ഓടി ഒളിക്കാന്‍ തോന്നും,
പുറകിലേക്ക് നീന്തിയിട്ടും
വീണ്ടും വീണ്ടും
തന്നിലേക്ക് വലിച്ചടുപ്പിക്കും
അപ്പോള്‍
അനിയന്‍ ചേര്‍ത്ത് പിടിക്കും ..
അമ്മയുടെ കണ്ണിലൂടെ
ഒരു പുഴ ഒഴുകി
ചാണകം മെഴുകിയ
തറയില്‍ വീണു കറുക്കുമ്പോള്‍
ജീവന് നിറം കറുപ്പാകും
എന്നും..

വേലിയിറക്കങ്ങളില്‍,
കടല്‍ കാണാതാകും,
ഒരു ചിരിയില്‍
തഴമ്പിച്ച കയ്യിലെ
ഒരു മുറുക്കത്തില്‍
എന്നെ എഴുതി എടുക്കും ..
കരയില്‍
ബാക്കിയാകുന്നത് പെറുക്കി
അടുക്കി വെക്കുമ്പോള്‍
ഞാന്‍ ബൈബിളിലെ
യോനയെ ഓര്‍ക്കും,
ഞാനാണ് യോനയെന്നു കരുതും
കടലില്‍ വീഴുമ്പോള്‍
വിഴുങ്ങുന്ന മീനിനെ
എന്നും കൊതിക്കും,
മറ്റൊരു കരയില്‍
കൊണ്ടിടുന്നത്‌
സ്വപ്നം കാണും..

എത്ര കൊതിച്ചിട്ടും
ജീവിതം
എത്ര വെളുത്തിട്ടും
കടലെന്നെ വീണ്ടും
വലിച്ചടുപ്പിക്കുമ്പോള്‍
എന്‍റെ
മീനെ നീ എവിടെയാണ് ??


തെമ്മാടിക്കുഴി
-----------------
ബിഷപ്പ്‌ സ്യൂട്ട്
പണിയാന്‍
"പത്തു ലെക്ഷം"
പള്ളിയില്‍ നിന്ന് നിങ്ങള്‍
സംഭാവന തരണം ,..
വല്യ മെത്രാന്റെ ഈ
കുഞ്ഞു ആവശ്യം കേട്ട്
കുരിശില്‍ കിടന്ന
ക്രിസ്തു ദേവന്
ചിരി പൊട്ടി..

ഞാന്‍ ചിരിച്ചില്ല
പള്ളി വിലക്കും.
കണ്ണടച്ച് കാണിച്ചു..
ചിരിക്കാതിരിക്ക്
മനുഷ്യാ ..

വീടി ഉണ്ടോ സഖാവേ
തീപ്പെട്ടി എടുക്കാന്‍
എന്ന ട്യൂണില്‍
"ചാട്ടവാറുണ്ടോ
ചെറുക്കാ ??
എന്നെന്നോടൊരു ചോദ്യം ..
ഇത്തവണ
ഞാന്‍ ചിരിച്ചു
കള്ളും ,കപ്പയും, ബീഫും
തട്ടുന്ന കുഞ്ഞാടുകള്‍ക്ക്
ചാട്ടവാര്‍ എന്താകാന്‍
മിനിമം ഒരു
തോക്കെങ്കിലും വേണ്ടേ കര്‍ത്താവേ
എന്ന് തിരിച്ചടിച്ചു ,
പുള്ളി വഴക്കിട്ടു..

ആണി ഊരി പോക്കറ്റില്‍ ഇട്ട്
എന്നെ വിളിച്ചു
വാടാ ചെറുക്കാ ,
ഞങ്ങള്‍ ബെധ്ലഹേമിലേക്ക്
പോയി,
ക്രിസ്തുദേവന്‍
പുല്‍കൂട്ടില്‍ കാലികള്‍ക്കിടയില്‍
കിടന്നു എന്നിട്ട്
ദയാഭായിയുടെ ആത്മകഥ
വായിക്കാന്‍ തന്നു..
ഞാന്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി
ഹാ , അവന്‍ നെടുവീര്‍പ്പിട്ടു ..
വായനക്കിടയില്‍
പെട്ടെന്ന്
നിര്‍ത്താന്‍ പറഞ്ഞു..
എടാ ചെറുക്കാ അത് ഒന്നൂടെ വായിച്ചേ
"" മനുഷ്യനായി പിറന്നവനെ
തിരയേണ്ടതും മനുഷ്യരുടെ
ഇടയിലാണ് ""
അവന്റെ കണ്ണ് നിറഞ്ഞു ...
ഇത്തവണ ഞാന്‍
വഴക്കിട്ടു.....

ഞാന്‍ സലോമിയുടെ കാര്യം പറഞ്ഞു
നീ ഇതൊന്നും കാണുന്നില്ലേ
എന്ന് ചോദിച്ചു ?
അവന്‍ പറഞ്ഞു
എടാ,
വിശന്നപ്പോള്‍,
അവള്‍
കരഞ്ഞപ്പോള്‍ ,
തൂങ്ങി മരിച്ചാല്‍
തെമ്മാടി കുഴി വഴി
സ്വര്‍ഗത്തിലേക്ക് ഒരു
ഊട് വഴി ഉണ്ടെന്നു
അവളോട്‌ കള്ളം
പറഞ്ഞതു ഞാനാണ് ...

****
എല്‍ദോ മാമ്മലശ്ശേരി
http://www.padannakkaaran.com/2012/04/blog-post_28.html
വൃന്ദഗാനം
-ബാലാമണിയമ്മ

യുഗോദയാധ്വരപാവകതേജ-
സ്സഗോചരങ്ങളിലെത്തുന്നൂ.
ജ്വലിച്ചുനില്‍ക്കും പുലര്‍വെയിലില്‍സ്സം-
ചലിക്ക ഞങ്ങടെ തേരുകളേ!
വിളഞ്ഞ വയല്‍കളിലൂടെത്തെളിനീര്‍
കിളര്‍ന്നൊലിയ്‌ക്കും മലകളിലൂടെ
പ്രശാന്തി പുലരും പരമോന്നതിയില്‍-
പ്പറന്നു നീങ്ങുക തേരുകളേ,
സമസ്തജീവിത ചേതനയില്‍ച്ചേര്‍-
ന്നമര്‍ത്യനിര്‍വൃതിയറിയാവൂ
(നിവേദ്യം, 1970 )
ആനന്ദം
-ബാലാമണിയമ്മ

വര്‍ണ്ണകോടികളുടെ ലോകത്തെച്ചമയ്‌ക്കുവാന്‍
വന്നതാം സൂരപ്രഭാപൂരത്തെ മോന്തുന്നേരം
അറിയുന്നല്ലോ നിമേഷങ്ങളെനൃത്തം ചെയ്യി-
ച്ചരുളുമവിശ്രാന്തജീവിതാഹ്ലാദത്തെ ഞാന്‍.

പോയ ദീപ്താഹസ്സുകള്‍തന്നാത്മസത്താരൂപ-
മായ തൂനിലാവിനെയാസ്വദിച്ചിടുമ്പോഴോ,
അറിയുന്നു ഞാന്‍ ക്രിയാകല്ലോലപ്പരപ്പിന്‍റെ-
യുറവില്‍ക്കുടികൊള്ളും ശാന്തിതന്നാനന്ദത്തെ.
അകലെപ്പാര്‍ക്കുന്നൊരെന്നോമന തിരിച്ചുവ-
ന്നധുനാ തൂകും സ്‌മിതതീര്‍ത്ഥത്തെസ്സേവിക്കവേ
ഞാനനുഭവിക്കുന്നു രാപകലുകള്‍ കര്‍മ്മ-
ധ്യാനവേളകളൊപ്പം തിരയും പരമാനന്ദം

വിട്ടയക്കുക (ബാലാമണിയമ്മ )
----------------------------------------------------
വിട്ടയക്കുക കൂട്ടില്‍നിന്നെന്നെ, ഞാ-
നോട്ടു വാനില്‍ പറന്നു നടക്കട്ടെ
സുപ്രഭാതമടുത്തു, നഭസ്സിലേ-
ക്കുല്‍പ്പതിക്കുന്നു മാമക വര്‍ഗ്ഗക്കാര്‍
കൊച്ചുപക്ഷിയാം ഞാനോ തമസ്സില്‍ത്താ-
നച്ഛമാമി പുലര്‍വെളിച്ചത്തിലും
പഞ്ജരത്തിന്‍റെ ചുറ്റഴിയോരോന്നു-
മെന്നെ നോക്കിച്ചിരിപ്പതായ്‌ത്തോന്നുന്നു
മര്‍ത്ത്യര്‍തന്പരിലാളനമൊന്നുമെ-
ന്നുള്‍ത്തടത്തിനു ശാന്തി നല്‍കീടാ
വിട്ടയച്ചാലുമെന്നെയീക്കൂട്ടില്നീ-
ന്നൊട്ടു പാറിപറക്കട്ടെ വാനില്‍ ഞാന്‍
ഇന്നും വായിച്ച കവിത
------------------------------
ബാലാമണി അമ്മ / വിടരാവൂ!
-------------------------------------
തൂവെളിച്ചം കുനിഞ്ഞു നീട്ടുന്ന തൃ-
ക്കൈവിരൽ തുമ്പു നോക്കി,പ്പതറാതെ
വീർപ്പുമുട്ടിച്ചു തുള്ളുമലകളെ-
ക്കൂപ്പുകയ്യാൽ പിളർന്നുകൊണ്ടങ്ങനെ
ഒട്ടിട വിടാതൂന്നുകയാണാമ്പൽ
മൊട്ടു മേലോട്ടു മേലോട്ടുയരുവാൻ.
ഈ വളർച്ചയെ കാണുവാനെത്തുന്നു
രാവുകളും പകൽകളുമോരോന്നായ്‌.

എങ്ങഴകിന്നതിർവ്വരമ്പേതുമി,-
ല്ലങ്ങമൃതം പൊഴിക്കും പ്രകാശത്തിൽ,
വിശ്വജീവിതസത്തയുൾക്കൊള്ളുമാ-
റിച്ചെറുമൊട്ടിനുള്ളം വിടരാവൂ!
----------------------------------------
ബാലാമണി അമ്മയുടെ കവിതകൾ / മാതൃഭൂമി ബുക്സ്‌
മരം
മരം വെറുമൊരു മരമല്ല
കാറ്റിനൊപ്പം ആടിയും
മഴയ്ക്കൊപ്പം നനഞ്ഞും
വേനലിനൊപ്പം പൊള്ളിയും
മിന്നലിനൊപ്പം ചിരിച്ചും
മഞ്ഞിനൊപ്പം തണുത്തും
മുനിയായ് വളര്‍ന്നും
മരമായ്‌ മാറിയതാണ്.

ഇന്ന് വായിച്ച കവിത
---------------------------
കഠിനം
---------
പിഴുതെടുത്തൊരു
നാവിനാല്‍ മധുരമായ്
ഇവിടെയുണ്ടെന്ന്
കൂവുന്നതെങ്ങനെ?

ചിറകരിഞ്ഞ്
പിടയ്ക്കുന്ന ജീവ-
നിന്നൊരു വെറും തൂവല്‍
നല്‍കുന്നതെങ്ങനെ?

കരളുവെന്തു
മരവിച്ച സാക്ഷ്യമായ്‌
അടയിരുന്ന
ചൂടേകുന്നതെങ്ങനെ?

ലളിത,മപ്പുറം
കഠിനമീ ജീവിതം
വരിയിലാറ്റി-
ക്കുറുക്കുവാന്‍ ദുഷ്കരം.

****
സന്തോഷ്‌ കോറമംഗലം
ഇന്ന് വായിച്ച കവിത
----------------------------
ഇര
-----
ആയുധവിദ്യ അഭ്യസിച്ചിട്ടില്ല
ആരേയും ഗുരുവായി സങ്കല്പ്പിച്ചിട്ടില്ല
ദ്രോണരെന്നോ പാണ്ഡവരെന്നോ
കേട്ടു കേള്‍വി പോലുമില്ല .

ഏകലവ്യന്റെ കുലത്തില്‍ പിറന്നവനല്ല
തന്നത്താനൊന്നും പഠിച്ചിട്ടില്ല
ഒരു നായയോടെന്കിലുമൊന്നു
മുരണ്ടിട്ടു പോലുമില്ലിന്നേവരെ
എന്നിട്ടും, പെരുവിരലല്ല
തല തന്നെ ചോദിച്ചു.

തല ചോദിച്ചവര്‍ക്ക് തലകൊടുത്തു
കരള്‍ ചോദിച്ചവര്‍ക്ക് കരള്‍
ഹൃദയം ചോദിച്ചവര്‍ക്ക് ഹൃദയം
എല്ലുള്ളതുമില്ലാത്തതും
കുടല്‍ പോലും...

പക തീരാതവര്‍
തോലുരിഞ്ഞ് , ഉടല്‍
കീഴ്ക്കാം തൂക്കായി
കമ്പിക്കൊളുത്തില്‍ ഞാത്തിയിട്ടു.

ഇപ്പോള്‍ മനസ്സിലായി
ഈ ലോകത്തെ തലകീഴായി കാണാന്‍
ആദ്യമേ തന്നെ പഠിക്കേണ്ടതായിരുന്നു.

പേടിയാണെനിക്ക്,
**************
പേടിയാണെനിയ്ക്കീ-
പിഴച്ച കാലത്തു-
ഞാനാരെന്നു ചൊല്ലാന്‍.

പച്ചമിഴിയുടെയനുമതിയിലും
ചുവപ്പുമിഴിയുടെ തിരക്കിനുമിടയ്ക്ക്
സഞ്ചാരവേഗത്തിന്കുതിപ്പ്,
മൌനം നരച്ച ചാരമിഴിയിലവളുടെ
ചിറകൊടിഞ്ഞു തകര്‍ന്ന കിതപ്പ്.

പേടിയാണെനിയ്ക്കീ -
നഗ്നനിമ്നോന്നതങ്ങളില്‍
കഴുകന്‍ പാര്‍ക്കും
കള്ളനെടുത്ത കറുത്തമിഴികളെ,

തുടക്കം
വിശ്വാസവെഞ്ചാമരം,
സ്നേഹത്തില്‍ മുത്തുക്കുട,
പ്രണയത്തിന്നുത്സവത്തിമിര്‍പ്പ്
ഒടുക്കം,
വിപണിയിലേയ്ക്കു കൊടിയിറക്കം.

ഒരു വിരല്‍ദൂരമകലെയായ്
മറഞ്ഞിരിക്കുന്ന തോറ്റങ്ങള്‍,
സൌഹൃദച്ചിരിയില്‍,
ഞാനാഗോള വലയില്‍.

പേടിയാണെനിയ്ക്കീ -
ചന്തമെഴും വായ്‌വഴക്കങ്ങളെ,
ആത്മാവില്ലാ ഉടലുകളെ,
പേടിയാണെനിയ്ക്കീ -
പിഴച്ച കാലത്തു
ഞാനെന്തെന്നു ചൊല്ലാന്‍!!

മഴ
വിണ്ണില്‍ നിന്നും
മണ്ണിലേക്ക്
ഒരായിരം
വെള്ളി നൂല്‍പാലം തീര്‍ത്ത്

ഊഷരതയുടെ ഹൃദയ ഭൂമിയില്‍
ആദ്രതയുടെ
നനുത്ത സ്പര്‍ശമായി
ജനനിയുടെ സാന്ത്വനം പോലെ
ഒരു മഴ

ജലധിയുടെ ചാഞ്ചാട്ടവും
കാറ്റാടിയുടെ സംഗീതവും
നീ തീര്‍ത്ത താളം

ആംഗുലികള്‍ക്കിടയില്‍
തൂലിക തീര്‍ത്ത കവിത
കാന്‍വാസില്‍ ഉറ്റിവീണ
നിറക്കൂട്ട്
എല്ലാം നീ തീര്‍ത്ത വിസ്മയം

നിനവൂറുന്ന സ്വപ്നങ്ങളില്‍
എന്‍റെ കൂട്ടുകാരി
കുളിരൂറുന്ന യാമങ്ങളില്‍
എന്‍റെ സഖി
കാര്‍മുഖിലായും
പേമാരിയായും
എന്നില്‍
ഒരായിരം വീണമീട്ടി.

ഒന്നോർത്ത് നോക്കൂ
പതിനാലാമത്തെ ജന്മത്തിൽ
നിന്റെ പേരു മർവ
എന്നായിരുന്നില്ലേ ?
ആയിരുന്നു
ജന്മത്തിൽ
മർവ മർവ
എന്ന് വിളിച്ച്
എന്റെ ചുണ്ടുകൾ
തേഞ്ഞുപോയത്
നാവിന്റെ
ഒരു വശം തളർന്ന് പോയത്
ഒക്കെ
എനിക്കോർമ്മയുണ്ട്
അന്നൊക്കെ
നീയിടാറുള്ള
നീല ഫ്രോക്കില്ലേ
അതിപ്പോൾ
ഞാൻ കണ്ടു
എന്റെ ശവകുടീരം
തുടക്കുന്ന
ബംഗാളിപ്പയ്യന്റെ കയ്യിൽ
എന്റെ ശവകുടീരം
തുടച്ച് കഴിഞ്ഞ്
അവൻ
അടുത്തതിലേക്ക്
നീങ്ങിയപ്പോൾ
ഞാനവനെ തടഞ്ഞു
അത് കൊണ്ട്
മറ്റൊരു കുടീരവും
തുടയ്ക്കരുതെന്ന് പറഞ്ഞു
അവനു
കാര്യം മനസ്സിലായെന്ന് തോന്നുന്നു
അവനത്
എന്റെ നെഞ്ചിൽ തന്നെ
ഇട്ടിട്ട് പോയി
ഇപ്പോൾ
അതിനുള്ളിലൂടെ
ആകാശം കാണുകയാണു
മർവ മർവ
നീ ഒരു കിളിയായി
എന്റെ ആകാശത്ത് കൂടെ
പറന്ന് കളിക്കുന്നു
തെളിഞ്ഞ് നോക്ക്
ഞാനെന്റെ
നെഞ്ചിൽ
നിനക്കുള്ള
നെന്മണികൾ
വിതറിയിരിക്കുന്നു

ഏതെങ്കിലും ജന്മത്തിലെ
ഏതെങ്കിലും ഒരു ഞായാറാഴ്ച്ച
നമുക്ക്
ഒരു പുരാതാന നസ്രാണി തറവാട്ടിലെ
അപ്പനും അപ്പയുമാകണം

ഞാൻ രാവിലെ പോയി
നല്ല എല്ലുള്ള
ഒരു കിലോ ഇറച്ചി വാങ്ങി വരും
രണ്ടു കിലോ കപ്പയും
ചിലപ്പോൾ ചെത്തുകാരന്റെ കയ്യിൽ നിന്ന്
ഒരു കുടം കള്ളും വാങ്ങും

ഞാൻ ഇറച്ചി നുറുക്കുമ്പോൾ
നീ അമ്മിയിൽ അരപ്പ് അരക്കും

ഇടക്കിടെ വന്ന്
ചട്ടയും മുണ്ടുമുടുത്ത നിന്റെ
ഞൊറികളിൽ
ഞാൻ മുഖം തുടക്കും

ഒന്ന് പോ നാണമില്ലാത്ത മനുഷ്യയെന്ന്
നീയിടക്കിടെ നാട്ടുപെണ്ണിന്റെ
മുദ്രാവാക്യം മുഴക്കും
അപ്പോഴെല്ലാം
ഞൊറികൾ കൊണ്ട്
അലങ്കരിച്ച
നിന്റെ ചന്തിയിൽ
ഞാൻ തിടുക്കത്തിൽ താളമിടും

പിള്ളേരു കാണുമേയെന്ന്
നീ കണ്ണുരുട്ടും

വെയിലിനൊപ്പം
ശരീരങ്ങളും മൂക്കും
നിന്റെ
മൂക്കിൽ
വിയർപ്പു തുള്ളികൾ
മുക്കുത്തിയുണ്ടാക്കും
എന്റെ കള്ളിമുണ്ടിന്റെ കോന്തലയാൽ
ഞാനതൊക്കെ
ഒപ്പിയെടുക്കും

പിന്നെയും വെയിൽ മൂക്കും
ഉള്ളിലെ
കള്ള് മൂക്കും
നമ്മുടെ ശരീരങ്ങളിൽ
വിശപ്പ് മൂക്കും

മൂക്കിനുള്ളിലേക്ക്
നീ വെച്ച
അരപ്പ് ചേർത്ത ഇറച്ചിക്കറിയുടെ
മണമടിക്കും

കൊതി സഹിക്കാനാവാതെ
ഞാനതിലെ കൊള്ളിക്കഷണങ്ങൾ
പെറുക്കി ത്തിനും
ചൂട് കൊണ്ടെന്റെ നാവു പോള്ളും

കൊതിയൻ എന്ന്
നീയപ്പോൾ
കാതിൽ പറയും

മക്കളേയും വിളിച്ച്
കഴിക്കാൻ വാടീയെന്നും പറഞ്ഞ്
ഞാൻ കൈ കഴുകി ഇരിക്കുമ്പോൾ
പള്ളിയിൽ പന്ത്രണ്ടരയുടെ മണിയടിക്കും

വീണു കിട്ടിയ
ഒരു ഞായറാഴ്ച്ച
പിശുക്കി പിശുക്കി
ചെലവഴിച്ച നമ്മൾ
അതിന്റെ കുറച്ച് വിത്തുകൾ
അടുത്ത ജന്മത്തിലേക്കും  മാറ്റി വയ്ക്കും


ഒരു മനുഷ്യനെന്ന നിലയിൽ
പരാജയമാകയാൽ മരമായതാണു

കിളികൾ വന്നു
അണ്ണാറക്കണ്ണന്മാർ തല്ലുപിടിച്ചു
വെട്ടുകാർ നോട്ടമിട്ടു

ഒരിക്കൽ അതിൽ
ഒരു പൂവിന്റെ കുഞ്ഞുണ്ടായി

ആകെ സങ്കടമായി
തന്റെ ജന്മമോർത്ത്
അതിനു കരച്ചിൽ വന്നു

പൂവിന്റെ കുഞ്ഞിന്റെ
നെഞ്ചിൽ നോക്കി അത് 
വാവിട്ട് കരഞ്ഞുകൊണ്ടിരുന്നുഒരിടത്ത്
ഒരു കാലത്ത്
ഒരു ഹോട്ടലുണ്ടായിരുന്നു
കാലത്ത് മാത്രമല്ല
ഉച്ചയ്ക്കും വൈകുന്നേരവും

ഹോട്ടലിൽ കാലത്ത്
ഉഴുന്നുവട ഇഡ്ഡലി ദോശ
ഉപ്പുമാവ് വെള്ളേപ്പം ഇടിയപ്പം
സാമ്പാർ പയറുകറി കടല
ചട്നികൾ

ഹോട്ടലിൽ ഉച്ചയ്ക്ക്
അവിയൽ അച്ചിങ്ങ പച്ചടി
കിച്ചടി പുളിശ്ശേരി തോരൻ അച്ചാർ
മോരുകൾ

ഹോട്ടലിൽ വൈകുന്നേരം
സുഖിയൻ ബോണ്ട
പഴം പൊരി പരിപ്പുവട
മുളകുവട പാലുംവെള്ളം കട്ടൻകാപ്പി
ചായകൾ

ആ ഹോട്ടലിൽ
ഒരു പാചകക്കാരനുണ്ടായിരുന്നു
ആ ഹോട്ടലിനു
ഒരു മുതലാളിയുണ്ടായിരുന്നു
ഇരുവർക്കും
ഓരോ ആൺകുട്ടികളുണ്ടായിരുന്നു

ആ ആൺകുട്ടികൾക്ക്
ഒരു സ്കൂളുണ്ടായിരുന്നു
ഇരുവരും
ഒരേ ക്ലാസിലായിരുന്നു
ക്ലാസിൽ
ഒരേ ബെഞ്ചിലായിരുന്നു

വിശക്കുമ്പോഴൊക്കെ
അതിൽ ഒരു കുട്ടി
ആ ഹോട്ടലിന്റെ
മുതലാളിയെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആദരവോടെ മിഴിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്തു വേണമെങ്കിലും
പലഹാരപ്പാട്ടയിൽ കയ്യിട്ടോ
അലമാരയിൽ തലയിട്ടോ
അടുക്കളയിൽ അപ്പാടെ കടന്നോ
എന്ത് വേണമെങ്കിലും
എടുക്കാമല്ലോയെന്ന്
കൊതിപ്പെടും

നിനക്കാരാവണം
എന്ന ചോദ്യത്തിനു
എനിക്കയാളാകണം
എന്നുവരെ
ഒരിക്കൽ
ഉത്തരം പറഞ്ഞു
അവൻ

എന്നാൽ
വിശക്കുമ്പോഴൊക്കെ
മറ്റേ കുട്ടി
ആ ഹോട്ടലിലെ
പാചകക്കാരനെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആശ്ചര്യത്തോടെ സ്തുതിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്ത് വേണമെങ്കിലും
എത്ര വേണമെങ്കിലും
ഉണ്ടാക്കിക്കഴിക്കാമല്ലോയെന്ന്
അസൂയപ്പെടും

നിനക്കാരാവണം
എന്ന വേറെ ഒരു ചോദ്യത്തിനു
എനിക്കയാളാകണം
എന്നു തന്നെ
ഒരിക്കൽ
ഉത്തരം പറഞ്ഞുകളഞ്ഞു
അവൻ

**********

ഒരു സാധാരണ കവിത
വായിച്ച് കഴിഞ്ഞ്
പൊടിയും തട്ടി
ഒന്നമർത്തി മൂളി
ആഴത്തിലൊരു നെടുവീർപ്പിട്ട്
അതുമല്ലെങ്കിൽ
അലസമായ് മൂളി
പുളി കലർന്ന
ഒരേമ്പക്കവും വിട്ട്
സ്ഥലം വിടാൻ വരട്ടെ

ഒന്ന് രണ്ട്
ചോദ്യങ്ങൾക്ക്
ഉത്തരം പറഞ്ഞിട്ട് പോയാൽ മതി

ഈ ഹോട്ടൽ ശരിക്കും
ആരുടേതാണു ?

ഈ ഹോട്ടലിലെ
സ്കൂൾ കുട്ടികൾ
ശരിക്കും ആരുടെ മക്കളാണു ?

ഈ കവിതയിൽ
രണ്ട് ആൺകുട്ടികൾക്ക്
പുറമേ
ഒരു കുട്ടി കൂടിയുണ്ടല്ലോ

അതാരാണു ?

സമകാലിക മലയാളം)

(മേതിലിനു)
മരുഭൂമിയിലെ
കഴുകനെപ്പോലെയാണു ഞാൻ
പാഴ്പ്പരപ്പിലെ
മൂങ്ങയെപ്പോലെയാണു ഞാൻ
ഞാൻ ഉണർന്നു കിടക്കുന്നു
പുരമുകളിലെ
ഏകാകിയായ
പക്ഷിയെപ്പോലെയാണു ഞാൻ


സങ്കീർത്തനം 102 6-7നീയില്ലാത്ത ഒന്ന്
(ആദ്യത്തേതും 
അവസാനത്തേതും)ഒന്ന്

എല്ലാ പക്ഷികളുടെയും പേരറിയാവുന്ന ഒരാൾ
ഒരേ ഒരു പക്ഷിയുടെ പേരുമാത്രം മറന്ന് പോകുന്ന നിമിഷമുണ്ട്.
എല്ലാ പക്ഷികളുടെയും പേരുകൾ ചുറ്റിലും ചിറകടിച്ച്
കലപില കൂട്ടുമ്പോൾ
ഹ്യദയം പക്ഷിക്കൂടു പോലെ
ചുരുങ്ങുകയും കുറുകുകയും
ശ്വാസം മുട്ടുകയും ചെയ്യുന്ന
നിമിഷംരണ്ട്

തത്ത തിത്തിരി പൊന്മാൻ
മാടത്ത മയിൽ കൊക്ക്
കുരുവി വേഴാമ്പൽ പരുന്ത്
പ്രാവ് ചെമ്പോത്ത് കഴുകൻ
കാക്ക കുയിൽ കൂമൻ
എല്ലാ ചിറകുകൾക്കുമിടയിലും
അതിന്റെ ചിറക് കാണാം
എല്ലാ കിളിയൊച്ചകൾക്കിടയിലും അതിന്റെ ശബ്ദം
തിരിഞ്ഞു കേൾക്കാം
അതിന്റെ കണ്ണുകൾവാൽ,
പേടിച്ച് പേടിച്ചുള്ള നടത്തം
എന്തിനു സഹിക്കാൻ പറ്റാത്ത
ആത്മാവിലേക്കുള്ള
ആ നോട്ടം വരെമൂന്ന്


അലാറം വച്ച് എഴുന്നേറ്റാലെന്ന പോലെ
എന്നും ഒരേ സമയത്ത്
എന്നെ കാണാനെത്തുന്ന ഒരു ഉപ്പനുണ്ട്
കാലമിത്രയായിട്ടും ഞാനതിനു
മുഖം കൊടുത്തിട്ടില്ല
അതിന്റെ കണ്ണിൽ നോക്കിയാൽ
അതിൽ വീണുപോകുമോ
എന്ന ഭയം
അതെന്നെയും കൊണ്ട് ദൂരദേശങ്ങളിലേക്ക്
പോകുമോയെന്ന സംശയം.
ആ ഉപ്പനും ഞാനും തമ്മിൽ
യാതൊരു ഇടപാടുകളുമില്ലെന്ന്
സംശയമില്ലാതെ പറയാം
ഏകപക്ഷീയമായ ഇടപാടുകൾക്ക്
ആധാരം തിരയുന്ന ഒരു പക്ഷിക്ക്
അത് കണ്ടെത്താനാകുമോ
എന്നതാണു ഇപ്പോഴത്തെ
സങ്കടംനാലു

എനിക്ക് ഒരു സെമിത്തേരിയുണ്ടെന്ന് അറിയാമല്ലോ.
അതിന്റെ കിഴക്കേ മൂലയില്‍
വല്ലാത്ത ഒരിടമുണ്ട്
ചില പുരാതന നഗരങ്ങളില്‍
ഒക്കെ കാണുമ്പോലത്തെ പോയട്രീ കോര്‍ണർ
മരിച്ച ആളുകള്‍ അവിടെ നിത്യവും
കവിത ചൊല്ലാന്‍ വരാറുണ്ടെന്നുള്ളത് സത്യമാണ്
അവിടെ ചിതറി കിടക്കുന്ന
സിഗരറ്റുകുറ്റികളിൽ കവിതയുടെ തുപ്പലും കഫവും
പുരണ്ടിരിക്കും
ഇല്ല
അത്ര പ്രലോഭനമുണ്ടായിട്ടും ഞാനതില്‍
ഒന്നു പോലും എടുത്ത് കത്തിച്ചിട്ടില്ല
എനിക്കിപ്പോഴും മരിച്ചവരോട് പേടിയും അപരിചിതത്വവുമുണ്ട്

അഞ്ച്

എന്നെ കാണാനെത്തുന്ന കിളികള്‍ക്ക്
വിശ്രമിക്കാന്‍ ഒരു മരം നട്ടു വളര്‍ത്തണമെന്ന്
വളരെ കാലമായി ആഗ്രഹിക്കുന്നു
മരം വെട്ടുകാരെ എനിക്ക് പേടിയില്ല
ആ കിളികള്‍ അവരവരുടെ കൂടുകളിലേയ്ക്ക്
പറന്നു പോകുന്ന സന്ധ്യകളിൽ ഒറ്റയ്ക്കാവുന്ന
ഒരു തുണ്ട് ആകാശത്തെ അപ്പോള്‍
എന്താണു ചെയ്യുക
നട്ടു നനച്ച് വളര്‍ത്തിയ മരത്തിന് ഭൂമിയെങ്കിലുമുണ്ടാകും
പറയ് ആകാശക്കീറിനെ  ഒറ്റയ്ക്കാവുന്ന മേഘത്തിന്റെ
കുഞ്ഞുങ്ങളെ ഞാനെന്ത് ചെയ്യണം.


ആറു

വരിവരിയായി പോകുന്ന എറുമ്പുകളുണ്ട്അവര്‍ക്ക് വീടുകളുമുണ്ട്. വഴി തെറ്റിയവരെ
കണ്ടു പിടിയ്ക്കാന്‍ ഉപായങ്ങളുമുണ്ട്എന്നാൽ അതു പോലെയല്ല ഒരു പക്ഷി. തന്റെ ചിറക്
ഭാരമാകുന്ന സന്ധ്യകളില്‍ അതിന് അതിനെക്കൊണ്ട് വയ്യാതാകും. ഭൂമിയില്‍ കാക്കത്തൊള്ളായിരം കവികളുണ്ട്.
എന്നിട്ടെന്താണ് ഒറ്റയ്ക്ക് പറക്കുന്ന പക്ഷികൾ അവരവരുടെ ആ സന്ധ്യകളെ നേരിടുന്ന നിമിഷങ്ങളെ
ആരെങ്കിലും പകര്‍ത്തിയിട്ടുണ്ടോ
ഉണ്ടെങ്കില്‍ തന്നെ
                                   എന്ത് നടപടിയാണുണ്ടായത്

ഏഴ്

കലണ്ടര്‍ ഒരു പക്ഷിയാണ് എന്നുള്ളത് അത്ര മേല്‍ത്തരം
ഒരുപമയൊന്നുമല്ലഎന്നാല്‍ കലണ്ടറുകൾ തവിടെയാണ് അപ്രത്യക്ഷമാവുന്നത്.
ഈ പക്ഷികള്‍ തവിടെ പോയാണ് മരിക്കുന്നതെന്ന കുഞ്ഞിന്റെ
ചോദ്യം കേട്ട് ഞാന്‍ കരഞ്ഞിട്ടു പോലുമുണ്ട്
ഉപമകളില്‍ ഇത്ര നീതി കീട്ടാത്ത ഒരു
വര്‍ഗ്ഗം വേറെയുണ്ടാകില്ല
ചിറകുകള്‍ ആകാശം
മരക്കൊമ്പ് കൂടൊരുക്കും ഹൃദയം
എന്നിട്ടും അവര്‍ മരിക്കുന്നത് എവിടെയാണെന്ന്
ആര്‍ക്കുമറിയില്ല.
പക്ഷികളോടൊക്കെ ആര്‍ക്കും എന്തും ആകാമല്ലോ

എട്ട്


എയര്‍പോര്‍ട്ടിനടുത്തെ പാടത്ത് വിമാനങ്ങള്‍ക്ക്
താഴ പറക്കുന്ന പക്ഷികളുണ്ട്
വിമാനത്തിന്റെ ഫോട്ടോസ്റ്റാറ്റ് തന്ന് ഒരു ഇടത്തരം കവി
അതിനെ വിളിച്ചാൽ അത്ഭുതമൊന്നും തോന്നുകയുമില്ല
അരിമണികള്‍ കൊത്തി തിന്നാൻ മാത്രമാണ്
അവറ്റകള്‍ ഭൂമിയിലേയ്ക്കിറങ്ങുക എന്ന കുറ്റപ്പെടുത്തലാണ്
സഹിക്കാന്‍ പറ്റാത്തത്
ഭൂമിവയല്‍മരംമരക്കൊമ്പ്
ആകാശംഇലക്ട്രിക്ക് കമ്പി
ഒരു പക്ഷി ശരിക്കും
ആരുടേതാണ്.
ഒമ്പത്


ഒമ്പതിനും പക്ഷികള്‍ക്കുമിടയിൽ
ചില അവിശുദ്ധ ബന്ധങ്ങളുണ്ട്
ഒന്നില്‍ നിന്ന് ഒമ്പതിലേയ്ക്ക്
പറന്നെത്തുന്നതിന്റെ ദൂരം
അതിന്റെ ചിറകടിയൊച്ചകള്‍
ഒമ്പതില്‍ നിന്ന് പത്തിലേയ്ക്ക്
പറക്കുന്ന ഇടവേളയിലാണ്
ഒരു പക്ഷിയ്ക്ക് ഏറ്റവും
ദുഖമുണ്ടാവുകയെന്ന സത്യം,
സത്യത്തില്‍ ഈ പക്ഷിശാസ്ത്രഞ്ജർ ലോകത്തോട്
മറച്ചു വെച്ചിരിക്കുകയാണ്
എല്ലാ രഹസ്യങ്ങളും ദുഖമാണെന്ന് സമ്മതിക്കുന്ന ലോകം
ജീവിതം തന്നെ രഹസ്യമായ
പക്ഷികളോട് കാട്ടുന്ന ക്രൂരത
പൊറുക്കാവതല്ല

പത്ത്


ഒരിടത്ത് ഒരിക്കല്‍ ഒരു
പക്ഷിയുണ്ടായിരുന്നു എന്ന്
എഴുതുക എളുപ്പമാണു
ഒരിടത്ത്  ഒരിക്കല്‍ ഒരു ആണ്‍പക്ഷിയുണ്ടായിരുന്നു എന്നെഴുതുക എളുപ്പമല്ല
ഒരിടത്ത് ഒരിക്കല്‍ ഒരു പെണ്‍പക്ഷിയുണ്ടായിരുന്നു എന്ന് എഴുതുക എളുപ്പമല്ല
പക്ഷിക്കുഞ്ഞുണ്ടായിരുന്നു എന്നോ , ചത്ത പക്ഷിയുണ്ടായിരുന്നു
എന്നോ എന്നൊക്കെ എഴുതുക എത്രയെളുപ്പം
ഒരാണ്‍പക്ഷി ജീവിച്ചതിനെക്കുറിച്ച് ഒരു കഥയെങ്കിലുമുണ്ടാകാന്‍
ഒരു പെണ്‍പക്ഷി ജീവിച്ചതിനെപ്പറ്റി
ഒരു കവിതയെങ്കിലുമുണ്ടാകാൻ എത്ര നാളാണ് കാത്തിരിക്കുക.പതിനൊന്ന്


ഊരിവളളിച്ചെടികള്‍ക്കിടയിൽ  തുമ്പിയെ കണ്ടിട്ടുണ്ട്
വേനല്‍ പച്ചകള്‍ക്ക് ചുറ്റും വട്ടമിട്ട് പൂമ്പാറ്റകളെ
പ്ലാവിനെ വലംവെയ്ക്കുന്ന മരംകൊത്തിയെ
ഗഫുകൾക്കിടയിൽ ഉറങ്ങുന്ന മയിലുകളെ
ചണ്ടിക്കൂട്ടങ്ങള്‍ക്കിടയിൽ
പതയ്ക്കുന്ന താറാവുകളെ
ആഞ്ഞിലിയില്‍ ഒറ്റയ്ക്കിരുന്ന് കരയുന്ന കഴുകനെ
കടപ്ലാവില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് സംഘം
ചേര്‍ന്ന് കാക്കകളെ

ഒന്നുമില്ല
പട്ടിയുടെ മനുഷ്യ ജന്മമാണ് പക്ഷികള്‍


ഇക്കുറി മരണത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍
പതിവിലും ക്ഷീണിതനായിരുന്നു അദ്ദേഹം
ചാരുകസേരയില്‍ കാലുംനീട്ടിക്കിടന്ന്
ക്രിക്കറ്റ് ടെസ്റ്റ് കാണുന്നു
കോട്ടുവായകള്‍ ഇടക്കിടെ
ബൗണ്ടറിയിലേക്ക് നിരങ്ങി നിരങ്ങി ഉരുളുന്നു.
എന്ത് പറ്റി
ഞാന്‍ ചോദിച്ചു.
ഒന്നുമില്ല
അദ്ദേഹം പറഞ്ഞു.

മാഷേ,
അലോപ്പതിയെ ആണോ
ആയുര്‍വേദത്തെയാണോ
ഹോമിയോപ്പതിയെയാണോ അങ്ങേക്ക് പേടി
വിക്കി വിക്കി ഞാന്‍ ചോദിച്ചു

എന്റെ വില്‍സാ,
ഷെയ് ന്‍ വോണിന്റെ പന്തുകള്‍
സച്ചിന്‍ നേരിടുന്നത് നീ കണ്ടിട്ടുണ്ടോ ?
വസീം അക്രത്തെ ബ്രയന്‍ ലാറ
ബ്രൈറ്റ് ലീയെ ക്രിസ് ഗെയില്‍.
ആകെ കുഴഞ്ഞു
നരേന്ദ്ര ഹിര്‍വാനിയെ
വിവിയന്‍ റിച്ചാര്‍ഡ്
നേരിട്ടത് പോലെ
ഒരാദിവാസിയപ്പൂപ്പന്റെ ഒറ്റമൂലിയില്‍
ഞാന്‍ തളര്‍ന്ന് പോയിട്ടുണ്ടെന്ന്
മനസ്സില്ലാ മനസ്സോടെ പറഞ്ഞു മരണം.

ആഹാ
ഒറ്റമൂലിയപ്പോള്‍
ഒരു സ്പിന്‍ബോള്‍
(
ആഹാ, നതിംഗ് ഒഫീഷ്യല്‍ എബൗട്ട് ഇറ്റ്)

എനിക്ക് മതിയായി
അങ്ങ് ഒളിപ്പിച്ച് കടത്തിയ
ഞങ്ങളുടെ ആളുകള്‍
ഇപ്പോള്‍ എന്തെടുക്കുന്നു
എന്ന ചോദ്യം ഞാന്‍ മറന്നു
നിനക്കത് വരുമ്പോള്‍
കാണാമല്ലോ
എന്ന് പറയാന്‍ അദ്ദേഹവും


വേദനയുടെ സമുദ്രത്തില്‍
കരയറിയാതെ
ഒരൊറ്റക്കണ്ണന്‍ മത്സ്യമായി
താന്‍ നീന്തി നടക്കുന്ന
സ്വപ്നം കണ്ടതിന്റെ പിറ്റേന്ന്
അയാള്‍ പ്രണയിനിക്കെഴുതി

പാവപ്പെട്ടവനായ
മുക്കുവന്റെ വലയില്‍ പെട്ട്
സ്നേഹമുള്ള മീന്‍ വില്‍പ്പനക്കാരനിലൂടെ
ഊണുമേശയില്‍
നിന്റെ പ്രിയപ്പെട്ട ഭോജ്യമായി
എനിക്കെത്തണം

മത്സ്യക്കഷണങ്ങളുടെ
കൂട്ടത്തില്‍ നിന്ന്
നിന്നെ ഞാനെങ്ങനെ തിരിച്ചറിയും
മറുപടിക്കത്തില്‍ അവള്‍ ചോദിച്ചു

തപാല്‍ സമരം തീര്‍ന്നതിന്റെ
പിറ്റേന്ന്
പഴകിയടര്‍ന്ന്
പൊളിഞ്ഞ് കീറിയ നിലയില്‍
അവള്‍ക്ക് കിട്ടിയ കത്തില്‍
അടയാളത്തെപ്പറ്റി കുറിച്ചിരുന്നു
ഇങ്ങനെ

തുറന്നിരിക്കുന്ന
എന്റെ ഒറ്റക്കണ്ണ്
ഉറ്റുനോക്കുന്നത്
നിന്നെ തന്നെയായിരിക്കും

മേഘ ഭോഗം

ആകാശത്തുകൂടെ പറന്നുനടന്ന
ഒരു മേഘത്തെ പിടിച്ചുകെട്ടി
ചവിട്ടിക്കുഴച്ച്
ഒരു തുണ്ടെടുത്ത്
വലിയമുലകളുണ്ടാക്കി

ഒരു തുണ്ടെടുത്ത്
ആഴത്തിൽ നാഭി
ഒരു തുണ്ടിനാൽ
ഓർമ്മയിലെ നിതംബം
തുടകൾ
കക്ഷം
കാല്പാദങ്ങൾ
കൈവിരലുകൾ
യോനി

ആഴത്തിൽ

ആഴത്തിൽ
ആഴത്തിൽ
ഭോഗിച്ചു

തളർന്ന് കിടക്കുമ്പോൾ
അതെന്റെ മേൽ പെയ്തുകൊണ്ടിരിക്കുന്നു
 

No comments:

Post a Comment